ദൈവം എന്നെ വിളിച്ചാല്‍ നീ ഒരു വട്ടം എങ്കിലും ഇവിടം വരെ വരിക ,,ഒരു കൈ അകലത്തില്‍ അല്‍പനേരം എനിക്കായ് ബാക്കി വെക്കുക ...ചിലപ്പോള്‍ അത് മതിയാകും ഈ ജന്മം പൂര്‍ണമാകാന്‍ ...ആഗ്രഹങ്ങള്‍ ഇല്ലാതെ ഞാന്‍ യാത്രയാകട്ടെ ..
വാക്കുകള്‍ ലോകത്തിലെ ഏറ്റവും മൂര്‍ച്ച ഏറിയ ആയുധം..ചിലപ്പോള്‍ ഹൃദയത്തെ കീറിമുറിക്കാന്‍ ..ചിലപ്പോള്‍ ചിന്തിപ്പിക്കാന്‍ ...പലപോഴും ഓര്‍ത്ത് വെക്കാന്‍ ..സൌകര്യപൂര്‍വ്വം മാറ്റിപറയാനും വേണ്ടിയുള്ള വെറും വാക്കുകള്‍ ...വാക്കുകള്‍ കൊണ്ട് ഒരു പ്രപഞ്ചം ഉണ്ടായാലോ ..ഞാനും ഉണ്ടാകും അവിടെ പൂത്ത ചെമ്പകം പോലെ
Friday, 25 March 2016
Sunday, 20 March 2016
പെണ്ണ്
ഇവള്‍ പെണ്‍ കുഞ്ഞ് പുരുഷന്‍ തീര്‍ത്ത അവന്‍റെ ലോകത്തില്‍ ക്ഷണിക്കപെടാതെ വന്നവള്‍ ..
ഒരു കൂട്ടം പ്രദീക്ഷകള്‍ക്ക് നടുവില്‍ ഒന്നുമറിയാതെ കടന്നുവന്നപ്പോഴെങ്കിലും-
അച്ഛന്‍റെ ഹൃദയത്തില്‍ ഒരു തീപ്പൊരി ഇട്ടവള്‍...
കൊട്ടി അടക്ക പെട്ട വാതിലുകള്‍ക്ക് മുന്‍പില്‍ പകച്ചു നിന്നവള്‍
ഈ ലോകം നിനക്കുള്ളതല്ല എന്ന് പിച്ചവെച്ചപ്പോള്‍ തന്നെ അറിഞ്ഞവള്‍..
എന്തുകൊണ്ട് ഞാന്‍ എന്ന് പലവട്ടം മനസില്‍ ചോദിച്ചിട്ടും പുറമെ സഹിച്ചവള്‍
കാലം വയസ്സറിയിച്ചപ്പോഴും വന്നു അടിമത്തത്തിന്‍റെ ഒരു ചങ്ങല കൂടി ..
അവള്‍ വളര്‍ന്നിരിക്കുന്നു ഇനി കളി ചിരി ഇല്ലാത്ത ഒതുങ്ങിയ ജീവിതം..
ചുറ്റും വട്ടമിട്ടു പറക്കുന്ന കഴുകന്‍ കണ്ണുകള്‍
കൊത്തി പറിക്കാന്‍ വെമ്പുന്ന സമൂഹം ..
ദുഷിക്കനായി മാത്രം എത്തി നോക്കുന്ന പരദൂഷണക്കാര്‍ ..
പ്രണയത്തിന്‍റെ മുഖം മൂടി ഇട്ട കാമ ഭ്രാന്തന്മാര്‍ ..
മനസൊന്നു പതറിയാല്‍ ജീവിതം പിച്ചി ചീന്തും ..
മറ്റുള്ളവരുടെ ചോദ്യങ്ങളില്‍ നീ മാത്രം പ്രതിയാകും
നീ വെറുമൊരു പെണ്ണല്ലേ?
പെണ്ണിന് മാത്രം നഷ്ടങ്ങള്‍ ഉണ്ടാക്കുന്ന സമൂഹം ..
അവളെ പൂട്ടാന്‍ മാത്രമായ് ഉണ്ടാക്കിയ ആചാരങ്ങള്‍
എന്തിന് പെണ്ണിന് വേണ്ടി മാത്രം സൃഷ്‌ടിച്ച ചാരിത്രം
അതെ കുഞ്ഞേ ഈ ലോകം നിനക്കുള്ളതല്ല..
നിന്‍റെ ഉയര്‍ച്ചയില്‍ ഭയന്ന ആരോ തീര്‍ത്ത തടവറ ..
ഉയര്‍ന്ന് പറക്കുബോള്‍ ചിറകരിയുന്ന സമൂഹം..
കണ്ണുകളും മനസും കൊട്ടി അടക്കുക തിരിഞ്ഞു നോക്കാതെ പറന്നു പൊകൂ ..നിനക്കായി നീ തീര്‍ക്കുന്ന ലോകത്തിലേക്ക്

Subscribe to:
Posts (Atom)