Tuesday 21 October 2014

my life

എവിടെ  നിന്നോ  ഒരു  റാന്തല്‍  വെളിച്ചം ..
ഞാന്‍  പ്രതീക്ഷയോടെ  പിന്നെയും  നടന്നു ..
നൂല്    പൊട്ടിയ  പട്ടം  പോലെ  ജീവിതം ..
കൈയടികാനും  കണ്ണീരില്‍  നനകാനും  കാണികള്‍  ഇല്ലാത്ത  അരങ്ങ് ..
ചുറ്റും  കുറെ  വേഷങ്ങള്‍ ,എന്തിനോകെയോ  വേണ്ടിയുള്ള  പരക്കം    പാച്ചില്‍ 
ചിരിക്കാന്‍  പഠിച്ച  ബാല്യം ,
ഒറ്റപെടലിന്റെ  ഇരുണ്ട  ഇടനാഴിയില്‍  പൊട്ടികരഞ്ഞ കൗമാരം                           
ഇപോള്‍ ഇതാ യൗവനവും..
ഇതിനിടയില്‍  ഞാന്‍  എന്താണ്  നേടിയത്  .
മുന്‍ജന്മ  പാപം  അല്ലെങ്കില്‍  ഞാന്‍  പോലും  അറിയാതെ  എനിക്ക്  മേലെ  വന്ന ശാപ   വചനങ്ങള്‍ 
ഇഷ്ടപെട്ടതിനെ  എല്ലാം   വിരല്‍  തുമ്പില്‍  നിന്നും   തട്ടി  തെറിപിച്ച വിധി .
ഈ നാല്  ചുവരുകളെ  പോലും  ഞാന്‍  ഭയപെടുന്നു ..
എന്റെ സ്വപ്നങ്ങളെ  പോലും ..
നഷ്ടപെടാന്‍  വേണ്ടി  മാത്രമായി  എന്തിനു  സ്വപ്‌നങ്ങള്‍  കാണണം ..
കടിഞ്ഞാണ്‍  ഇല്ല്ലാത്ത കുതിരയെ  പോലെ  മനസ്  പാഞ്ഞു  പോയാല്‍ 
അതിനും  ഞാന്‍  ഈ  ജീവിതം  കൊണ്ട്  വില  കൊടുകേണ്ടി  വരില്ലേ ..
ഈ  വെളിച്ചം  എനികുള്ളതാണോ…?അറിയില്ല ..
ഞാന്‍  വെറുതെ  ഒന്ന്  തിരിഞ്ഞു  നോക്കി  ..വഴി  വിജനമാണ് ..
എനികായി  അവിടെ  ഒന്നും  ബാകി  നില്കുന്നില്ല …
ഓര്‍മകളുടെ  വിഴിപും  പേറി  വീണ്ടും  മുന്നോട്ട്  പോകുക  തന്നെ  ..
ദൈവം  കൈവിടില്ല  എന്ന പ്രതീക്ഷ    മാത്രം   ബാക്കി  ..

മഴ

മഴ അങ്ങനെയാണ് ചിലപ്പോള്‍ ചിരിപിക്കും ..
ചിലപ്പോള്‍ കാരണമില്ലാതെ കരയികും
ഒര്മകളുടെ കവാടം മുന്‍പില്‍ തുറന്നിടും
ഓരോ മഴകും പറയാനുണ്ടാകും ഓരോ കഥകള്‍
പ്രണയത്തിന്റെ, വിരഹത്തിന്റെ കഥകള്‍
കൊടുംകാറ്റിനു മുന്പായി ഉള്ള പെമാരിയാകും മഴ ചിലപ്പോള്‍
മറ്റു ചിലപ്പോള്‍ മഴ കുളിരാണ് പെയ്ത് തോര്‍ന്ന കുളിര്‍
മഴയെ ആഗ്രഹികത്തതായി ആരും തന്നെ ഉണ്ടാവില്ല
മഴ യെ ഭയകത്തതായും ആരുമില്ല
ഞാനും ഒരു മഴതുള്ളി ആയി ഇവിടെ പെയ്തൊഴിഞ്ഞെങ്കില്‍...

സ്വപ്നം

അമ്പിളി മാമനെ സ്വപ്നം കണ്ട് യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നകന്നു പോയിരിക്കുന്നു ജീവിതം എനിക്ക് മുന്‍പില്‍ കൊഞ്ഞനം കുത്തുന്നു ..പ്രാര്‍ത്ഥനകള്‍ വിഭാലമായി .എന്റെ മനസ് ഞാന്‍ ഇവിടെ കുഴിച്ചു മൂടുന്നു ..അതെ എനിക്കും മടുത്തിരിക്കുന്നു ..കടിഞ്ഞാണ്‍ ഇല്ലാത്ത പട്ടം പോലെ സ്വപ്നങ്ങള്‍ എന്നില്‍ നിന്നും പറന്നകലുകയാണ്...ഈ പട്ടം പാരന്നിറങ്ങുമ്പോള്‍ ഒരുപക്ഷെ ഞാനും പറന്നകനിട്ടുണ്ടാകും ....യാഥാര്‍ത്ഥ്യങ്ങള്‍ ഇല്ലാത്ത സ്വപ്നങ്ങളുടെ ലോകത്തേക്ക്...

@ university college palayam

എവിടെയും കിട്ടാത്ത ഒരു സുഖം..ഓരോ മണല്തരിക്കും പറയണ്ടായിരുന്നു ആയിരം കഥകള്‍ ..എത്ര സ്വപ്നങ്ങള്‍ എത്ര ജീവിതങ്ങള്‍ ഇവിടെ പൂവണിജിട്ടുണ്ടാകും..പൂത്ത വാകമര ച്ചുവിടിലൂടെ നടകുബോള്‍ ലോകത്ത് ഏത് പൂന്തോട്ടത്തില്‍ പോയാലും കിട്ടാത്ത അനുഭവം..ചിത്രങ്ങള്‍ കോറിയിട്ട ചുവരുകള്‍ക്ക് പഴമയുടെ മനോഹരിതയുണ്ട്..ക്യാമ്പസ്‌ രാഷ്ട്രിയത്തിന്റെ ചുമര്‍ചിത്രങ്ങള്‍ ...പ്രണയത്തിന്റെ നനുത്ത ചിത്രങ്ങള്‍ കോറിയിട്ടിരിക്കുന്നു .....ക്ലാസ്സ്‌ റൂം ബോര്‍ഡില്‍ ആര്‍ക്കോ വേണ്ടി കുറിച്ചിട്ട പിറന്നാള്‍ ആശംസ..അത്പോലെയൊന്ന് ആരും ആഗ്രഹിചിട്ടുണ്ടാകും...അതെ വെറുതെ കോളേജ് ലൈഫ് നശിപിച്ച പോലെ അറിയാതെ മനസു പറഞ്ഞു ..ഇ കോളേജ് മായി ഒരു മുന്‍ജന്മ ബന്ധം പോലെ ...മണല്‍തരികള്‍ മെല്ലെ ചവിട്ടി ഞന്‍ മുന്‍പോട്ടു നടന്നു..തിരിഞ്ഞു നോക്കാന്‍ മനസു വല്ലാതെ കൊതിച്ചു..ഞാന്‍ വരും ഇവിടെ ഒരിക്കല്‍ കൂടി ..

എന്‍റെ തൂലിക

ഞാൻ പിന്നെയും നടന്നു എങ്ങോട്ടെന്നില്ലാതെ വാക പൂക്കൾ ഞെരിച്ചമർത്തി പിന്നെയും മുന്നോട്ട് .
എനിക്ക് ചുറ്റും കുറെ നിഴെലുകൾ ,ചിലത് എന്നെ നോക്കി പുഞ്ചിരിച്ചു ചിലത് പൊട്ടി കരഞ്ഞു .
ഓരോന്നും ഓരോ കഥകൾ പറഞ്ഞു,
എന്നെ പോലെ അല്ല അതുപോലെ തോന്നിക്കുന്ന കടങ്കഥകൾ ഞാൻ പലതും എന്റെ തൂലികയിൽ വരച്ചു പക്ഷെ ,മനസും തൂലികയും രണ്ടു ദിശയിൽ സഞ്ചരിച്ചു ...
ഞാൻ പിന്നെയും അവയിലൂടെ നടന്നു  ദൂരങ്ങൾ താണ്ടിയപോൾ മനസിലായി പാഥ  മാറിയിരിക്കുന്നു ..
ഞാൻ തൂലിക മുറുകെ പിടിച്ചു കൈകൾ വിറച്ചു പകച്ചു നിന്നു ...
പറഞ്ഞ വാക്കുകൾ കേട്ട കഥകൾ എല്ലാം എനിക്ക് മുൻപിൽ ആർത്തിരമ്പി ...
ഞാൻ എന്റെ കണ്ണുകൾ മുറുകെ അടച്ചു തൂലികയെ നെഞ്ചോട് ചേർത്തു  എല്ലാത്തിനെയും വകഞ്ഞു മാറ്റി മുന്നോട്ടുനടന്നു.
 കാരണം എനിക്കറിയാം എനിക്ക് കൂട്ടായി ഇന്നലയും ഇന്നും ഇനി നാളെയും നീ മാത്രമേ ഉണ്ടാകൂ ............