"നീ ഒരു കളവ് ആയിരുന്നു എല്ലാം തുറന്നു വെച്ചുന്നു തെറ്റിദ്ധരിപ്പിച്ച്,പലതും ഒളിപ്പിച്ച് പലതിനും വേണ്ടി എന്നെ തള്ളി പറഞ്ഞ പൊറുക്കപെടാത്ത കളവ്"
വാക്കുകള്‍ ലോകത്തിലെ ഏറ്റവും മൂര്‍ച്ച ഏറിയ ആയുധം..ചിലപ്പോള്‍ ഹൃദയത്തെ കീറിമുറിക്കാന്‍ ..ചിലപ്പോള്‍ ചിന്തിപ്പിക്കാന്‍ ...പലപോഴും ഓര്‍ത്ത് വെക്കാന്‍ ..സൌകര്യപൂര്‍വ്വം മാറ്റിപറയാനും വേണ്ടിയുള്ള വെറും വാക്കുകള്‍ ...വാക്കുകള്‍ കൊണ്ട് ഒരു പ്രപഞ്ചം ഉണ്ടായാലോ ..ഞാനും ഉണ്ടാകും അവിടെ പൂത്ത ചെമ്പകം പോലെ
Wednesday, 24 February 2016
മുറിവ്
നിദ്ര നിന്നെ പുല്‍കിയിരിക്കാം
എന്‍റെ ഓര്‍മകളുടെ മൂടുപടം ഇല്ലാതെ ..
ഞാന്‍ ഇല്ലാത്ത സ്വപ്നങ്ങളിലൂടെ നീ യാത്ര ചെയ്യുകയായിരിക്കാം
ജീവിതത്തില്‍ ഇനി വരാനുള്ള സൌധത്തിനുവേണ്ടി മനക്കോട്ട കെട്ടി
നിദ്രയില്‍ ആണ്ടു പോയിരിക്കാം ..
എന്നെ ചവിട്ടി പുറത്താക്കിയ വിടവിലൂടെ പലതിനേയും നീ ആനയിച്ചിട്ടുണ്ടാകും..
ഒഴിഞ്ഞു പോയ അപസ്വരത്തെ ഓര്‍ത്ത് ഊറി ചിരിച്ച്...
പൊട്ടി പോയ വീണ കമ്പികള്‍ മൂലയില്‍ വലിച്ചെറിഞ്ഞ്
പുതുമയിലേക്കുള്ള നടത്തം
അതെ നീ പറഞ്ഞതുപോലെ ഓര്‍മ്മകള്‍ ഉണ്ടാകും ..
ഹൃദയത്തില്‍ ആഴത്തിലുണ്ടാക്കിയ മുറിവില്‍ കുത്തിയുള്ള നീറുന്ന ഓര്‍മ്മകള്‍
നീ ഓര്‍മിക്കപ്പെടും ഒരിക്കലും പൊറുക്കപെടാത്ത ഒരു വേദനയായി ..
കാലം മയിക്കാതെ ...
പഴുത്ത് പൊങ്ങിയ ഒരു വൃണമായി ഓര്‍മിക്കപെടും ..
നിനക്ക് മാപ്പില്ല
എഴു ജന്മവും എഴു കടലും കടന്നാലും ആത്മാവ് പിടക്കും വരെ-
മാപ്പില്ല ...

Monday, 22 February 2016
സുഹൃത്ത്
ഈ ലോകത്ത് ഇവിടെ ആണെങ്കിലും ഒരു വിളിപ്പാട് അകലെ ഉണ്ടാകും ഞാന്‍
നിന്‍റെ കൂടെ...
ഒന്നും പ്രതീക്ഷിക്കാതെ എന്‍റെ ജീവിതത്തില്‍ വന്ന ഒരേയൊരു മുഖം...
മറ്റുള്ളവരുടെ മുന്‍പില്‍ വെച്ച് സ്നേഹത്തിന്‍റെ പേരില്‍ ഞാന്‍ അംഗീകരിക്കപ്പെട്ടത് നീ കാരണമാണ് ..
എന്‍റെ സൌഹൃദത്തിന് മറ്റുള്ളതിനെക്കാള്‍ വിലയുണ്ടെന്ന് നീ പറഞ്ഞപ്പോള്‍ സ്നേഹത്തിനു മുന്‍പില്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു ...
ഒറ്റപെടലുകളില്‍ നീ എന്നെ ചേര്‍ത്തുനിര്‍ത്തി ..
എന്‍റെ പുഞ്ചിരിക്കുപിന്നിലെ കണ്ണുനീര്‍ നീ മാത്രമേ കണ്ടിട്ടുള്ളു...
പിന്‍ തിരിഞ്ഞു നടക്കുബോഴും പിടക്കുന്ന ഒരു ഹൃദയം നിനക്ക് മുന്‍പില്‍ മാത്രം ഞാന്‍ തുറന്നു വെച്ചു ..ഒടുവില്‍ എല്ലാം നഷ്ടപ്പെട്ട് പകച്ചു പോയ എന്‍റെ ജീവിതം പിടിച്ചു നിര്‍ത്തിയ കൂടെ പിറക്കാതെ പോയ എന്‍റെ സുഹൃത്തിന്...
നീ ഇല്ലായിരുന്നെങ്കില്‍ ഒരു കയറിലോ ബ്ലെയിടിലോ ഒടുങ്ങുമായിരുന്നു ഞാന്‍ .
ഏത് പാതിരാവിലും നിന്നിലേക്ക് തുറന്നു തന്ന ഈ വാതില്‍ മാത്രം മതി എനിക്ക്...ഈ ജീവിതത്തില്‍ കടപ്പാട് എന്നൊന്ന് ഉണ്ടെങ്കില്‍ അത് എനിക്ക് നിന്നോട് മാത്രമായിരിക്കും ...എന്നെ തള്ളി പറഞ്ഞ് പാതി വഴിയില്‍ ഉപേക്ഷിച്ച എല്ലാവര്‍ക്കും നന്ദി ..അറിയാന്‍ കഴിഞ്ഞല്ലോ വൈകി എങ്കിലും സ്വാര്‍ത്ഥത യുടെ മുഖം മൂടിയിട്ട നിങ്ങളെ ....

Subscribe to:
Posts (Atom)