Monday 29 December 2014

പുതു വര്‍ഷം

കരിയില കൊഴിയുന്ന ലാഘവത്തോടെ എന്‍റെ ആയുസിന്‍റെ ഒരു ഇതള്‍ കൂടി കൊഴിഞ്ഞു പോയിരിക്കുന്നു .ജീവിതത്തില്‍ വന്ന പുതുമുഖങ്ങള്‍ ,പടിയിറങ്ങി പോയവര്‍ ,ഒരു പുഞ്ചിരിയുടെ സൗഹൃദം ബാക്കി വെക്കാത്തവര്‍ ,നിലനില്‍പിന്‍റെ മുഖം മൂടിയിട്ട ബന്ധങ്ങള്‍ .നല്ലതായി ഒന്നും സംഭാവികാത്ത വര്‍ഷം.മിഥ്യയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള നൂല്പാലത്തിലൂടെ യുള്ള യാത്ര .ജീവിതത്തിന്‍റെ മടുപ്പിക്കുന്ന കാഠിന്യം .ലക്ഷ്യത്തില്‍ നിന്നകന്നു പോയ  പാഥ.
                     ഒരു പുഞ്ചിരിയില്‍ കൈത്താങ്ങില്‍ എന്റെ ജീവിതത്തെ പിടിച്ചു നിര്‍ത്തിയവര്‍ എല്ലാവര്‍ക്കും നന്ദി.എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍...

Tuesday 9 December 2014

ഞാന്‍

ഞാന്‍ ഞാനാണ്‌ വികാരങ്ങളും വിചാരങ്ങളും ഉള്ള സാധാരണ പെണ്ണ്.എന്നെ വാര്‍ത്തെടുത്തത് നിങ്ങളാണ് എനിക്ക് ചുറ്റുമുള്ള എന്റെ സുഹൃത്തുക്കള്‍ .ഞാന്‍ മനസില്ലാതെ പുഞ്ചിരിചിട്ടുണ്ട്,കുറചൊക്കെ അഭിനയിച്ചിട്ടുമുണ്ട് ,അകാരണമായി ദേഷ്യപെട്ടിട്ടുണ്ട്.കണ്ണുനീരില്‍ ഞാന്‍ അലിഞ്ഞില്ലതാകും.രക്തതുള്ളിയില്‍ ഞാന്‍ ഭയന്നു വിറകൊള്ളും.പുഞ്ചിരിയില്‍ എല്ലാം മറക്കും ,കണ്ണുനീരില്‍ ദൈവത്തെ പോലും ഞാന്‍ പഴിക്കാറുണ്ട് .ഞാന്‍ പലതും ആഗ്രഹികുന്നു കിട്ടാതെ പോകുമ്പോള്‍ ഇഷ്ടമില്ലെന്ന്‍ ഭാവിച് ഞന്‍ പുറം തിരിഞ്ഞു നടക്കുന്നു.ഇതും ഞാനാണ്‌ തല താഴ്ത്താന്‍ മടിക്കുന്ന എന്റെ മനസ്.പലപോഴും ഞാന്‍ ഒറ്റക്കാണ്,എന്നാല്‍ മറ്റുള്ളവരുടെ മുന്‍പില്‍ ഞാന്‍ സുഹൃതുകളാല്‍ സംബന്നയാണ്‌ .ഞാന്‍ നടികുകയാണ് എന്റെ ജീവിതം .വെട്ടിപിടികാന്‍ ഞന്‍ ശീലിച്ചിട്ടില്ല വിട്ടുകൊടുക്കാന്‍ ഞാന്‍ ശീലിച്ചിരിക്കുന്നു . ഒരു പിന്‍വിളിക്ക് മനസു കതോര്‍ത്തിട്ടുണ്ട് പക്ഷെ ഞാന്‍ തിരിഞ്ഞു നോക്കാറില്ല .ചിലപ്പോള്‍ ഈ ഭ്രാന്തമായ ലോകത്ത് നിന്നു മടങ്ങാന്‍ ഞാന്‍ കൊതിക്കും .മറ്റുചിലപ്പോള്‍ ബന്ധങ്ങളുടെ ബന്ധനങ്ങളില്‍ ശ്വാസം മുട്ടി ഞാന്‍ സ്വയം ശപികും .മരണത്തെ ഞാന്‍ ഭയക്കുന്നു എന്നാല്‍ പലപോഴും ആഗ്രഹിക്കുന്നു .മനസിന്റെ മണിച്ചിത്രത്താഴിട്ട് പൂട്ടിയ മുറിയില്‍ ഞാനും പലതും ഒളിപിചിട്ടുണ്ട് എന്റെ വരികളിലോ കണ്ണുകള്‍കോ പറയാന്‍ കഴിയാത്ത ചിലത് .എന്റെ ജീവിതം ഒരു കാത്തിരിപ്പാണ് അനുവതം ചോദികാതെയുള്ള കാത്തിരിപ്പ്.കൊഴിഞ്ഞ ഇതളുകളെ നോക്കി നൊബരപെടുബോഴും മുന്‍പിലുള്ള ദൈവത്തെ ഞാന്‍ വിശ്വസിക്കുന്നു .

Wednesday 5 November 2014

മരണം

എനിക്കറിയില്ല എപ്പോഴാണ് ഞാന്‍ നിന്നെ സ്നേഹിച്ചത് എന്ന്
മനസു വറ്റി വരണ്ടു പോയിരിക്കുന്നു
വറ്റി വരണ്ട നിളാനദി പോല്‍
ആറ്റു വഞ്ചിയുടെ നനുത്ത ഇലകളില്‍ തട്ടി ഒഴുകാന്‍ നീരുറവ ഇല്ലാത്ത നദി
വാക പൂമണം പരത്തുന്ന കാറ്റുമില്ല
കൊക്കും പൊന്മാനും മാനത്താംകണ്ണിയും ഇല്ലാത്ത ശ്മശാനം
വിണ്ടു കീറിയ മണല്‍ പുറ്റില്‍ മരണത്തിന്റെ ഗന്ധം മാത്രം .
കൈവിട്ടു പോയത് എല്ലാം എന്റെ സ്വപ്നങ്ങള്‍ ആയിരുന്നു
ഞാന്‍ നട്ട പനിനീര്‍ ചെടി പുഷ്പികും മുന്‍പേ കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു
ചുറ്റും ഇരുട്ട് മരണത്തിന്റെ മടുപികുന്ന ഗന്ധം
ഞാന്‍ ഇതിനെയും സ്നേഹിച് തുടങ്ങിയിരിക്കുന്നു
കാരണം എനിക്ക് സ്വന്തമാകാന്‍ കഴിയുന്നത്  നിന്നെ മാത്രമാണ്
എന്റെ സ്വപ്ന കൊട്ടാരത്തില്‍ നീ വന്നു ന്രിത്തമാടുകയാണ്
ഈ ഓര്‍മതന്‍ ശ്മശാനത്തില്‍ ഇനി എത്ര നാള്‍ ഞാന്‍ നിന്റെ വരണമാല്യവും കാത്തിരിക്കും ...

Saturday 1 November 2014

മാറ്റങ്ങള്‍


മനുഷ്യനു മാത്രം ഉണ്ടാകുന്ന വികാരം
ഇന്നത്തെ സുഖത്തിനു വേണ്ടി ഇന്നലകളെ മറകുന്നവന്‍
ഇന്നലകളുടെ സ്മരണ ഇല്ല്ലാത്തവര്‍
അറിയാത്ത നാളേയ്ക് വേണ്ടി ഇന്നത്തെ ജീവിതം ഹോമിക്കുബോള്‍
സാഹചര്യങ്ങളില്‍ ജീവിക്കാന്‍ പഠിച്ചു
വികാരങ്ങള്‍ പോലും സൌകര്യപൂര്‍വ്വം പണയം വെച്ചു
ഇന്നത്തെ വിശുദ്ധന്‍ നാളെയുടെ നരിയാകും
തുളസിപൂവിന്റെ നയ്ര്‍മല്യമുള്ള നാടന്‍ പെണ്ണിനെയും കൈമോശം വന്നു
ഇന്നത്തെ പ്രണയം നാളെയുടെ സുഹൃത്തും പിന്നെ അപരിചിതനുമാകും
തിരിഞ്ഞു നോക്കാതെ മുന്‍പോട്ടു പോകുന്നു കാലവും
കടന്നു വന്ന കാലവും പറഞ്ഞ വാക്കും മറന്നു പോയിരിക്കുന്നു
ഉയരങ്ങളില്‍ എത്തുമ്പോള്‍ സൌഹൃദങ്ങള്‍ പോലും വിചാരണ ചെയ്യപെടുകയാണ്
മറവിയുടെ മൂടല്‍മഞ്ഞ് എല്ലാം മായിച്ചു കളയും
ഇന്നലെ മുറുകെ പിടിച്ച സംസ്കാരം
ഒരു ജീവിതം തന്ന അമ്മ
എല്ലാം  മാറ്റങ്ങള്‍ക് മുന്‍പില്‍ അടിയറവു വെക്കും
ആധുനികതക്ക് വേണ്ടി മുറ വിളി കൂട്ടു ബോള്‍ നടന്നു വന്ന വഴിയും മലയാളി മറന്നു പോയിരി ക്കുന്നു
ഒരു നോട്ടം കൊണ്ട് പോലും അശുദ്ധ മാക്കാത്ത പ്രണയത്തിന്റെ മുഖവും മാറി
മറൈന്‍ ഡ്രൈവിലെ പരസ്യ ചുംബനവും പ്രണയത്തിന്റെ വൈകൃതമാണ്
സ്വന്തം നേട്ടത്തിനായി പ്രണയം ഉപയോഗികുനതും മനുഷ്യര്‍ മാത്രം
പ്രണയം ഹൃദയമായിരുന്നു മലയാളിക്ക്
പറയാന്‍ പറ്റാത്ത വികാരം
മാറ്റി എഴുതപെട്ടിരിക്കുനു എല്ലാം
ജീവിതത്തിന്റെ കണക്കുപുസ്തകം കൈമോശം വന്നവര്‍
മറ്റുളവരുടെ സംസ്കരം കടമെടുകുകയാണ് ദാനം കിട്ടിയതിനെ പുറം കാലു കൊണ്ട് ചവിട്ടി വീണ്ടും മുന്പോട്ട്
പാടങ്ങള്‍ നികത്തി ആധുനികതയുടെ ചീടുകൊട്ടരം തീര്‍കുബോള്‍
നല്ലൊരു നാളേക്ക് വേണ്ടി നാം എന്താണ് ബാക്കി  വെക്കുന്നത്
കമ്പ്യൂട്ടര്‍ ഗെയിം നും അടച്ചിട്ട  റൂംമുകള്‍ക്കും നല്ലൊരു നാളെയെ തീര്‍ക്കാന്‍ കഴിയും എന്ന് തോന്നുന്ന മലയാളിക്ക് തെറ്റി..
വിരല്‍ തുമ്പില്‍ നിന്നു പലതും നഷ്ടമാകുബോള്‍ എന്തിനോ വേണ്ടി തിരയുകയാണ് നാം കടപാടും കടമയും ഇല്ലാതെ ..







Tuesday 21 October 2014

my life

എവിടെ  നിന്നോ  ഒരു  റാന്തല്‍  വെളിച്ചം ..
ഞാന്‍  പ്രതീക്ഷയോടെ  പിന്നെയും  നടന്നു ..
നൂല്    പൊട്ടിയ  പട്ടം  പോലെ  ജീവിതം ..
കൈയടികാനും  കണ്ണീരില്‍  നനകാനും  കാണികള്‍  ഇല്ലാത്ത  അരങ്ങ് ..
ചുറ്റും  കുറെ  വേഷങ്ങള്‍ ,എന്തിനോകെയോ  വേണ്ടിയുള്ള  പരക്കം    പാച്ചില്‍ 
ചിരിക്കാന്‍  പഠിച്ച  ബാല്യം ,
ഒറ്റപെടലിന്റെ  ഇരുണ്ട  ഇടനാഴിയില്‍  പൊട്ടികരഞ്ഞ കൗമാരം                           
ഇപോള്‍ ഇതാ യൗവനവും..
ഇതിനിടയില്‍  ഞാന്‍  എന്താണ്  നേടിയത്  .
മുന്‍ജന്മ  പാപം  അല്ലെങ്കില്‍  ഞാന്‍  പോലും  അറിയാതെ  എനിക്ക്  മേലെ  വന്ന ശാപ   വചനങ്ങള്‍ 
ഇഷ്ടപെട്ടതിനെ  എല്ലാം   വിരല്‍  തുമ്പില്‍  നിന്നും   തട്ടി  തെറിപിച്ച വിധി .
ഈ നാല്  ചുവരുകളെ  പോലും  ഞാന്‍  ഭയപെടുന്നു ..
എന്റെ സ്വപ്നങ്ങളെ  പോലും ..
നഷ്ടപെടാന്‍  വേണ്ടി  മാത്രമായി  എന്തിനു  സ്വപ്‌നങ്ങള്‍  കാണണം ..
കടിഞ്ഞാണ്‍  ഇല്ല്ലാത്ത കുതിരയെ  പോലെ  മനസ്  പാഞ്ഞു  പോയാല്‍ 
അതിനും  ഞാന്‍  ഈ  ജീവിതം  കൊണ്ട്  വില  കൊടുകേണ്ടി  വരില്ലേ ..
ഈ  വെളിച്ചം  എനികുള്ളതാണോ…?അറിയില്ല ..
ഞാന്‍  വെറുതെ  ഒന്ന്  തിരിഞ്ഞു  നോക്കി  ..വഴി  വിജനമാണ് ..
എനികായി  അവിടെ  ഒന്നും  ബാകി  നില്കുന്നില്ല …
ഓര്‍മകളുടെ  വിഴിപും  പേറി  വീണ്ടും  മുന്നോട്ട്  പോകുക  തന്നെ  ..
ദൈവം  കൈവിടില്ല  എന്ന പ്രതീക്ഷ    മാത്രം   ബാക്കി  ..

മഴ

മഴ അങ്ങനെയാണ് ചിലപ്പോള്‍ ചിരിപിക്കും ..
ചിലപ്പോള്‍ കാരണമില്ലാതെ കരയികും
ഒര്മകളുടെ കവാടം മുന്‍പില്‍ തുറന്നിടും
ഓരോ മഴകും പറയാനുണ്ടാകും ഓരോ കഥകള്‍
പ്രണയത്തിന്റെ, വിരഹത്തിന്റെ കഥകള്‍
കൊടുംകാറ്റിനു മുന്പായി ഉള്ള പെമാരിയാകും മഴ ചിലപ്പോള്‍
മറ്റു ചിലപ്പോള്‍ മഴ കുളിരാണ് പെയ്ത് തോര്‍ന്ന കുളിര്‍
മഴയെ ആഗ്രഹികത്തതായി ആരും തന്നെ ഉണ്ടാവില്ല
മഴ യെ ഭയകത്തതായും ആരുമില്ല
ഞാനും ഒരു മഴതുള്ളി ആയി ഇവിടെ പെയ്തൊഴിഞ്ഞെങ്കില്‍...

സ്വപ്നം

അമ്പിളി മാമനെ സ്വപ്നം കണ്ട് യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നകന്നു പോയിരിക്കുന്നു ജീവിതം എനിക്ക് മുന്‍പില്‍ കൊഞ്ഞനം കുത്തുന്നു ..പ്രാര്‍ത്ഥനകള്‍ വിഭാലമായി .എന്റെ മനസ് ഞാന്‍ ഇവിടെ കുഴിച്ചു മൂടുന്നു ..അതെ എനിക്കും മടുത്തിരിക്കുന്നു ..കടിഞ്ഞാണ്‍ ഇല്ലാത്ത പട്ടം പോലെ സ്വപ്നങ്ങള്‍ എന്നില്‍ നിന്നും പറന്നകലുകയാണ്...ഈ പട്ടം പാരന്നിറങ്ങുമ്പോള്‍ ഒരുപക്ഷെ ഞാനും പറന്നകനിട്ടുണ്ടാകും ....യാഥാര്‍ത്ഥ്യങ്ങള്‍ ഇല്ലാത്ത സ്വപ്നങ്ങളുടെ ലോകത്തേക്ക്...

@ university college palayam

എവിടെയും കിട്ടാത്ത ഒരു സുഖം..ഓരോ മണല്തരിക്കും പറയണ്ടായിരുന്നു ആയിരം കഥകള്‍ ..എത്ര സ്വപ്നങ്ങള്‍ എത്ര ജീവിതങ്ങള്‍ ഇവിടെ പൂവണിജിട്ടുണ്ടാകും..പൂത്ത വാകമര ച്ചുവിടിലൂടെ നടകുബോള്‍ ലോകത്ത് ഏത് പൂന്തോട്ടത്തില്‍ പോയാലും കിട്ടാത്ത അനുഭവം..ചിത്രങ്ങള്‍ കോറിയിട്ട ചുവരുകള്‍ക്ക് പഴമയുടെ മനോഹരിതയുണ്ട്..ക്യാമ്പസ്‌ രാഷ്ട്രിയത്തിന്റെ ചുമര്‍ചിത്രങ്ങള്‍ ...പ്രണയത്തിന്റെ നനുത്ത ചിത്രങ്ങള്‍ കോറിയിട്ടിരിക്കുന്നു .....ക്ലാസ്സ്‌ റൂം ബോര്‍ഡില്‍ ആര്‍ക്കോ വേണ്ടി കുറിച്ചിട്ട പിറന്നാള്‍ ആശംസ..അത്പോലെയൊന്ന് ആരും ആഗ്രഹിചിട്ടുണ്ടാകും...അതെ വെറുതെ കോളേജ് ലൈഫ് നശിപിച്ച പോലെ അറിയാതെ മനസു പറഞ്ഞു ..ഇ കോളേജ് മായി ഒരു മുന്‍ജന്മ ബന്ധം പോലെ ...മണല്‍തരികള്‍ മെല്ലെ ചവിട്ടി ഞന്‍ മുന്‍പോട്ടു നടന്നു..തിരിഞ്ഞു നോക്കാന്‍ മനസു വല്ലാതെ കൊതിച്ചു..ഞാന്‍ വരും ഇവിടെ ഒരിക്കല്‍ കൂടി ..

എന്‍റെ തൂലിക

ഞാൻ പിന്നെയും നടന്നു എങ്ങോട്ടെന്നില്ലാതെ വാക പൂക്കൾ ഞെരിച്ചമർത്തി പിന്നെയും മുന്നോട്ട് .
എനിക്ക് ചുറ്റും കുറെ നിഴെലുകൾ ,ചിലത് എന്നെ നോക്കി പുഞ്ചിരിച്ചു ചിലത് പൊട്ടി കരഞ്ഞു .
ഓരോന്നും ഓരോ കഥകൾ പറഞ്ഞു,
എന്നെ പോലെ അല്ല അതുപോലെ തോന്നിക്കുന്ന കടങ്കഥകൾ ഞാൻ പലതും എന്റെ തൂലികയിൽ വരച്ചു പക്ഷെ ,മനസും തൂലികയും രണ്ടു ദിശയിൽ സഞ്ചരിച്ചു ...
ഞാൻ പിന്നെയും അവയിലൂടെ നടന്നു  ദൂരങ്ങൾ താണ്ടിയപോൾ മനസിലായി പാഥ  മാറിയിരിക്കുന്നു ..
ഞാൻ തൂലിക മുറുകെ പിടിച്ചു കൈകൾ വിറച്ചു പകച്ചു നിന്നു ...
പറഞ്ഞ വാക്കുകൾ കേട്ട കഥകൾ എല്ലാം എനിക്ക് മുൻപിൽ ആർത്തിരമ്പി ...
ഞാൻ എന്റെ കണ്ണുകൾ മുറുകെ അടച്ചു തൂലികയെ നെഞ്ചോട് ചേർത്തു  എല്ലാത്തിനെയും വകഞ്ഞു മാറ്റി മുന്നോട്ടുനടന്നു.
 കാരണം എനിക്കറിയാം എനിക്ക് കൂട്ടായി ഇന്നലയും ഇന്നും ഇനി നാളെയും നീ മാത്രമേ ഉണ്ടാകൂ ............