എനിക്കറിയില്ല എപ്പോഴാണ് ഞാന്‍ നിന്നെ സ്നേഹിച്ചത് എന്ന്
മനസു വറ്റി വരണ്ടു പോയിരിക്കുന്നു
വറ്റി വരണ്ട നിളാനദി പോല്‍
ആറ്റു വഞ്ചിയുടെ നനുത്ത ഇലകളില്‍ തട്ടി ഒഴുകാന്‍ നീരുറവ ഇല്ലാത്ത നദി
വാക പൂമണം പരത്തുന്ന കാറ്റുമില്ല
കൊക്കും പൊന്മാനും മാനത്താംകണ്ണിയും ഇല്ലാത്ത ശ്മശാനം
വിണ്ടു കീറിയ മണല്‍ പുറ്റില്‍ മരണത്തിന്റെ ഗന്ധം മാത്രം .
കൈവിട്ടു പോയത് എല്ലാം എന്റെ സ്വപ്നങ്ങള്‍ ആയിരുന്നു
ഞാന്‍ നട്ട പനിനീര്‍ ചെടി പുഷ്പികും മുന്‍പേ കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു
ചുറ്റും ഇരുട്ട് മരണത്തിന്റെ മടുപികുന്ന ഗന്ധം
ഞാന്‍ ഇതിനെയും സ്നേഹിച് തുടങ്ങിയിരിക്കുന്നു
കാരണം എനിക്ക് സ്വന്തമാകാന്‍ കഴിയുന്നത് നിന്നെ മാത്രമാണ്
എന്റെ സ്വപ്ന കൊട്ടാരത്തില്‍ നീ വന്നു ന്രിത്തമാടുകയാണ്
ഈ ഓര്‍മതന്‍ ശ്മശാനത്തില്‍ ഇനി എത്ര നാള്‍ ഞാന്‍ നിന്റെ വരണമാല്യവും കാത്തിരിക്കും ...

No comments:
Post a Comment