ഞാന്‍ ഞാനാണ് വികാരങ്ങളും വിചാരങ്ങളും ഉള്ള സാധാരണ പെണ്ണ്.എന്നെ വാര്‍ത്തെടുത്തത് നിങ്ങളാണ് എനിക്ക് ചുറ്റുമുള്ള എന്റെ സുഹൃത്തുക്കള്‍ .ഞാന്‍ മനസില്ലാതെ പുഞ്ചിരിചിട്ടുണ്ട്,കുറചൊക്കെ അഭിനയിച്ചിട്ടുമുണ്ട് ,അകാരണമായി ദേഷ്യപെട്ടിട്ടുണ്ട്.കണ്ണുനീരില്‍ ഞാന്‍ അലിഞ്ഞില്ലതാകും.രക്തതുള്ളിയില്‍ ഞാന്‍ ഭയന്നു വിറകൊള്ളും.പുഞ്ചിരിയില്‍ എല്ലാം മറക്കും ,കണ്ണുനീരില്‍ ദൈവത്തെ പോലും ഞാന്‍ പഴിക്കാറുണ്ട് .ഞാന്‍ പലതും ആഗ്രഹികുന്നു കിട്ടാതെ പോകുമ്പോള്‍ ഇഷ്ടമില്ലെന്ന്‍ ഭാവിച് ഞന്‍ പുറം തിരിഞ്ഞു നടക്കുന്നു.ഇതും ഞാനാണ് തല താഴ്ത്താന്‍ മടിക്കുന്ന എന്റെ മനസ്.പലപോഴും ഞാന്‍ ഒറ്റക്കാണ്,എന്നാല്‍ മറ്റുള്ളവരുടെ മുന്‍പില്‍ ഞാന്‍ സുഹൃതുകളാല്‍ സംബന്നയാണ് .ഞാന്‍ നടികുകയാണ് എന്റെ ജീവിതം .വെട്ടിപിടികാന്‍ ഞന്‍ ശീലിച്ചിട്ടില്ല വിട്ടുകൊടുക്കാന്‍ ഞാന്‍ ശീലിച്ചിരിക്കുന്നു . ഒരു പിന്‍വിളിക്ക് മനസു കതോര്‍ത്തിട്ടുണ്ട് പക്ഷെ ഞാന്‍ തിരിഞ്ഞു നോക്കാറില്ല .ചിലപ്പോള്‍ ഈ ഭ്രാന്തമായ ലോകത്ത് നിന്നു മടങ്ങാന്‍ ഞാന്‍ കൊതിക്കും .മറ്റുചിലപ്പോള്‍ ബന്ധങ്ങളുടെ ബന്ധനങ്ങളില്‍ ശ്വാസം മുട്ടി ഞാന്‍ സ്വയം ശപികും .മരണത്തെ ഞാന്‍ ഭയക്കുന്നു എന്നാല്‍ പലപോഴും ആഗ്രഹിക്കുന്നു .മനസിന്റെ മണിച്ചിത്രത്താഴിട്ട് പൂട്ടിയ മുറിയില്‍ ഞാനും പലതും ഒളിപിചിട്ടുണ്ട് എന്റെ വരികളിലോ കണ്ണുകള്‍കോ പറയാന്‍ കഴിയാത്ത ചിലത് .എന്റെ ജീവിതം ഒരു കാത്തിരിപ്പാണ് അനുവതം ചോദികാതെയുള്ള കാത്തിരിപ്പ്.കൊഴിഞ്ഞ ഇതളുകളെ നോക്കി നൊബരപെടുബോഴും മുന്‍പിലുള്ള ദൈവത്തെ ഞാന്‍ വിശ്വസിക്കുന്നു .
No comments:
Post a Comment