മറവി ഒരു അനുഗ്രഹമാണ് ചിലര്‍ക് മാത്രം ദൈവം കൊടുക്കുന്ന അനുഗ്രഹം ..
സ്മൃതി ഇല്ലാത്തവര്‍ ഇന്നലകളെ മറന്ന് നാളയിലെക്ക് കാല് എടുത്ത് വെക്കുന്നു ..
.ഓര്‍മ്മകള്‍ ക്കു വേണ്ടി എന്‍റെ ഹൃദയത്തില്‍ ആഴത്തില്‍ കടാര കയറ്റി -
എന്‍റെ ചോര തുള്ളികള്‍ ചവിട്ടി മുന്‍പോട്ടു പോയി,..
എന്‍റെ ചൂഴ്ന്ന് എടുത്ത കണ്ണിലെ കണ്ണുനീര്‍ തുള്ളി ഒരു മുത്തു പോലെ നുള്ളി എടുത്തു ...
കയ്യില്‍ എടുത്തപ്പോള്‍ അത് വെറും കല്ല് ആയിരുന്നു എന്ന് തിരിച്ചറിഞ്ഞു
അത് വലിച്ചെറിഞ്ഞ് പുതിയ തീരങ്ങളിലേക്ക് നടക്കുബോള്‍ നീ ഓര്‍ത്തില്ല കാഴ്ച നഷ്ടപെട്ട എന്നെ പറ്റി...
ഈ ഇരുട്ടില്‍ തപ്പി തടഞ്ഞു പോയ എന്റെ ജീവിതത്തെ പറ്റി...
വാക്കുകള്‍ കൊണ്ട് ഒരു കൊട്ടാരം ഉണ്ടാക്കി അത് അരക്കില്ലം ആക്കി കത്തി തീരുകയാണ് ഞാന്‍ ...
വീണ്ടും പുനര്‍ജനിക്കാന്‍ ...
No comments:
Post a Comment