ഞാൻ പിന്നെയും നടന്നു എങ്ങോട്ടെന്നില്ലാതെ വാക പൂക്കൾ ഞെരിച്ചമർത്തി പിന്നെയും മുന്നോട്ട് .
എനിക്ക് ചുറ്റും കുറെ നിഴെലുകൾ ,ചിലത് എന്നെ നോക്കി പുഞ്ചിരിച്ചു ചിലത് പൊട്ടി കരഞ്ഞു .
ഓരോന്നും ഓരോ കഥകൾ പറഞ്ഞു,
എന്നെ പോലെ അല്ല അതുപോലെ തോന്നിക്കുന്ന കടങ്കഥകൾ ഞാൻ പലതും എന്റെ തൂലികയിൽ വരച്ചു പക്ഷെ ,മനസും തൂലികയും രണ്ടു ദിശയിൽ സഞ്ചരിച്ചു ...
ഞാൻ പിന്നെയും അവയിലൂടെ നടന്നു ദൂരങ്ങൾ താണ്ടിയപോൾ മനസിലായി പാഥ മാറിയിരിക്കുന്നു ..
ഞാൻ തൂലിക മുറുകെ പിടിച്ചു കൈകൾ വിറച്ചു പകച്ചു നിന്നു ...
പറഞ്ഞ വാക്കുകൾ കേട്ട കഥകൾ എല്ലാം എനിക്ക് മുൻപിൽ ആർത്തിരമ്പി ...
ഞാൻ എന്റെ കണ്ണുകൾ മുറുകെ അടച്ചു തൂലികയെ നെഞ്ചോട് ചേർത്തു എല്ലാത്തിനെയും വകഞ്ഞു മാറ്റി മുന്നോട്ടുനടന്നു.
No comments:
Post a Comment