എവിടെ നിന്നോ ഒരു റാന്തല്‍ വെളിച്ചം ..
ഞാന്‍ പ്രതീക്ഷയോടെ പിന്നെയും നടന്നു ..
നൂല് പൊട്ടിയ പട്ടം പോലെ ജീവിതം ..
കൈയടികാനും കണ്ണീരില്‍ നനകാനും കാണികള്‍ ഇല്ലാത്ത അരങ്ങ് ..
ചുറ്റും കുറെ വേഷങ്ങള്‍ ,എന്തിനോകെയോ വേണ്ടിയുള്ള പരക്കം പാച്ചില്‍
ചിരിക്കാന്‍ പഠിച്ച ബാല്യം ,
ഒറ്റപെടലിന്റെ ഇരുണ്ട ഇടനാഴിയില്‍ പൊട്ടികരഞ്ഞ കൗമാരം
ഇപോള്‍ ഇതാ യൗവനവും..
ഇതിനിടയില്‍ ഞാന്‍ എന്താണ് നേടിയത് .
മുന്‍ജന്മ പാപം അല്ലെങ്കില്‍ ഞാന്‍ പോലും അറിയാതെ എനിക്ക് മേലെ വന്ന ശാപ വചനങ്ങള്‍
ഇഷ്ടപെട്ടതിനെ എല്ലാം വിരല്‍ തുമ്പില്‍ നിന്നും തട്ടി തെറിപിച്ച വിധി .
ഈ നാല് ചുവരുകളെ പോലും ഞാന്‍ ഭയപെടുന്നു ..
എന്റെ സ്വപ്നങ്ങളെ പോലും ..
നഷ്ടപെടാന്‍ വേണ്ടി മാത്രമായി എന്തിനു സ്വപ്‌നങ്ങള്‍ കാണണം ..
കടിഞ്ഞാണ്‍ ഇല്ല്ലാത്ത കുതിരയെ പോലെ മനസ് പാഞ്ഞു പോയാല്‍
അതിനും ഞാന്‍ ഈ ജീവിതം കൊണ്ട് വില കൊടുകേണ്ടി വരില്ലേ ..
ഈ വെളിച്ചം എനികുള്ളതാണോ…?അറിയില്ല ..
ഞാന്‍ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി ..വഴി വിജനമാണ് ..
എനികായി അവിടെ ഒന്നും ബാകി നില്കുന്നില്ല …
ഓര്‍മകളുടെ വിഴിപും പേറി വീണ്ടും മുന്നോട്ട് പോകുക തന്നെ ..
ദൈവം കൈവിടില്ല എന്ന പ്രതീക്ഷ മാത്രം ബാക്കി ..
No comments:
Post a Comment